മഹോദയപുരം തലസ്ഥാനമായി വാണ കുലശേഖര ചക്രവർത്തിമാരുടെ സാമന്ത രാജ്യമായിരുന്ന കാൽക്കരെനാട്ടിലെ നെച്ചിക്കാട്ടുകാവ് പഞ്ചമൂർത്തി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാഹാത്മ്യം ഉണ്ട്. പഴമയും, പാരമ്പര്യവും പേറി നിൽക്കുന്ന നെച്ചിക്കാട്ടുകാവ് ക്ഷേത്രം അത്യപൂർവ്വമായ പഞ്ചമൂർത്തി പ്രതിഷ്ഠയുള്ള ചിരപുരാതനമായ ക്ഷേത്രം കൂടിയാണ്. കാടും കാവും എന്ന സങ്കല്പത്തെ മുറുകെപ്പിടിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി ചൈതന്യത്തോടൊപ്പം ശക്തമായ നാഗസാന്നിധ്യവും നിറഞ്ഞുനിൽക്കുന്നു. ഇവിടുത്തെ ഉഗ്രസ്വരൂപിണിയും അഭീഷ്ടവരദായിനിയുമായ ഭഗവതി തന്റെ ഭക്തരുടെ ആഗ്രഹങ്ങളെ അനുഗ്രഹമായി നൽകുന്ന ഭക്ത വത്സലയായ ശക്തി സ്വരൂപിണി കൂടിയാണ്.
നർമ്മദ നദി തീരത്ത് കൂടി കേരളത്തിൽ എത്തിയ മഹാബലി തമ്പുരാന്റെ തപഭൂമി കൂടിയായ തൃക്കാക്കര എന്ന കാൽക്കരെനാടായിരുന്നു പണ്ട് കേരള രാജ്യത്തിന്റെ തലസ്ഥാനം. എ.ഡി. നാലാം നൂറ്റാണ്ടിന് അടുത്തുള്ള അവസ്ഥയാണ് സൂചിപ്പിച്ചത്. വാമന മൂർത്തി ക്ഷേത്രം രാഷ്ട്രീയമായ നിലയിൽ നിന്നിരുന്നു ആ കാലത്ത് കുലശേഖര ആൾവാർ മാരുടെ 13 തിരുപ്പതികളിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്ന ഈ ക്ഷേത്രം കാവി പൂശിയ പട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. വാരണാസിയിൽ നിന്നും കപ്പൽ മാർഗ്ഗം തൃപ്പൂണിത്തുറ തുറമുഖത്തേക്ക് അതിൽ തെക്കേ രാജവീഥിയുടെ കിഴക്ക് ചേർന്നായിരുന്നു പനച്ചിക്കാട് മൂർത്തികൾ വസിച്ചിരുന്നത്. എ.ഡി. 978-ലെ ജ്യോതിശാസ്ത്രഗണനവെച്ച് ഗോപിനാഥ പ്രഭുത്വതികളുടെ അഭിപ്രായത്തിൽ ഭാസ്കര രവി ഒന്നാമൻ 962 മുതൽ ഭരിച്ചിരുന്നത് 1082-ൽ ഭരിച്ച കേരള കേസരി ചാത്തൻ കലി വർഷം 375 ലാണ് തിരു കാൽക്കരയിൽ പെരുമാളെ പ്രതിഷ്ഠിച്ചത്. തൃക്കാക്കര വാമനപ്രതിഷ്ഠയ്ക്ക് മുൻപ് തൃക്കാക്കരയെ ശിവനിലയം എന്ന സ്വയംഭൂക്ഷേത്രം ആയിട്ടാണ് പേര് കേട്ടിരുന്നത്. നെച്ചിക്കാടിന്റെ പൗരാണിക പ്രസക്തിയെ ബോധ്യപ്പെടുത്തിയതാണിവിടെ.
പൂർവ്വനാമം തിരു പനച്ചിക്കാട് എന്നായിരുന്നു. പനച്ചിക്കാവുകൾ ധാരാളമുണ്ടായിരുന്ന പ്രദേശമായതിനാൽ ആകാം ആ പേര് ലഭിച്ചത്. കാലാന്തരത്തിൽ തിരു പനച്ചിക്കാട് എന്നുള്ളത് നെച്ചിക്കാട് എന്നായി. കാലാന്തരത്തിൽ സ്ഥലനാമ ചരിത്രങ്ങൾ എല്ലാം മണ്മറഞ്ഞു. പനയൻ എന്നാൽ നാഗരാജാവ് എന്നും, പനച്ചി എന്നാൽ നാഗകക്ഷി എന്നും വിശേഷിപ്പിച്ചിരുന്നു. പിൻകാലത്ത് കാവ് എന്നുള്ളതും പാമ്പിൻ കാവ് എന്നുള്ളതും മാറി അങ്ങനെ പനച്ചിക്കാവ് ലോപിച്ചാണ് നെച്ചിക്കാട് എന്ന പേര് വന്നത്. ഭാസ്കര രവിയുടെ ശിലാ രേഖകളിലും മേൽപ്പറഞ്ഞ വിശദീകരണ ശില അടുത്തകാലത്ത് വരെ വാമനമൂർത്തി ക്ഷേത്രത്തിൽ പഴയ മതിലിനോട് ചേർന്ന് ഉണ്ടായിരുന്നു. 1906-ൽ ക്ഷേത്രം പുതുക്കി പണിതപ്പോൾ കണ്ടതായും പറയുന്നുണ്ട്. സാമൂതിരിയുടെ സൈന്യത്തലവൻ സ്ഥാനം ഇടപ്പള്ളി രാജാവ് ഏറ്റെടുത്തിരുന്നു. അന്നത്തെ ഭടന്മാർ തൃക്കാക്കര തെക്കേ വീതിയിലുള്ള കാവിൽ വന്ന് കളരി മൂർത്തികളെ ആരാധിച്ച് ഭജനമിരുന്ന് യുദ്ധത്തിന് പുറപ്പെട്ടിരുന്നു. യുദ്ധം ജയിച്ച് തിരിച്ച് നെച്ചിക്കാട്ട് കാവിൽ വന്ന് കാവിലമ്മയെ വണങ്ങി തിരിച്ചുപോകുന്നു.
നെച്ചിക്കാട്ടുകാവ് ക്ഷേത്രത്തിൽ ഇരട്ട ശ്രീകോവിലുകളിൽ ആണ് പഞ്ചമൂർത്തികളെയും, ത്രിമൂർത്തികളെയും യഥാവിധി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിൽ പടിഞ്ഞാറ് ദിക്കിന് അഭിമുഖമായി ഉള്ള പഞ്ചമൂർത്തി ശ്രീകോവിലിൽ അന്തിമഹാകാളൻ, ഐശ്വര്യലക്ഷ്മി, വെള്ളാം ഭഗവതി, ദുർഗ്ഗാ ഭഗവതി, ശാസ്താവ് എന്നീ ദേവതകളെയും വിധിയാംവണ്ണം പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്ക് അഭിമുഖമായുള്ള ത്രിമൂർത്തി ശ്രീകോവിലിൽ രാജോ ഗുണാധിക്യമുള്ള കളരി മൂർത്തികളായ കളരി ഭദ്രകാളി, വീരഭദ്രൻ, ചാമുണ്ഡി എന്നീ ദേവതകളെയും ആയുധങ്ങളിൽ ആവാഹിച്ച് പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതുകൂടാതെ ശക്തമായ നാഗസാന്നിധ്യത്താൽ അനുഗൃഹീതമായ നെച്ചിക്കാട്ടുകാവ് ക്ഷേത്രത്തിൽ സ്ഥലബന്ധം ചെയ്ത് സർപ്പത്തെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്ര സങ്കല്പത്തിന്റെ കാരണഭൂതരായ പരമ്പരയിലെ കാരണവന്മാരെയും രക്ഷസിനെയും അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ കുടിയിരുത്തി പൂജിച്ച് ആരാധിച്ചു വരുന്നു.
Brahmashree Puliyanoor Anujan Narayanan Namboodiri
Brahmashree Akhilesh Potti
President
Secretary
Treasurer
Nechikattukavu Bhagavathi Temple is a revered Hindu temple located in Kakkanad, Kochi. Dedicated to Goddess Bhagavathi, the temple is a significant spiritual center for devotees in and around the region. The temple stands as a beacon of faith, preserving ancient traditions and rituals.